Kerala
തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്; ഇന്ന് ഉത്രാട പാച്ചിൽ
തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടെങ്ങുമുള്ള മലയാളികൾ. ഇന്ന് ഉത്രാടമാണ്. ഓണം ഗംഭീരമാക്കാനായി മലയാളികൾ ഉത്രാടപ്പാച്ചിൽ നടത്തുന്ന ദിനം. ഉത്രാട ദിനത്തിലെ തിരക്ക് പണ്ടേ പ്രസിദ്ധമാണ്. തിരുവോണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചിൽ എന്ന ശൈലി പോലും രൂപപ്പെട്ടത്
ഓണപ്പൂക്കളം ഇടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാട ദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകൾ ഉത്രാടക്കാഴ്ചകളെന്നും അറിയപ്പെടും. ഉത്രാട ദിനത്തിൽ സന്ധ്യക്ക് ഉത്രാട വിളക്ക് തെളിയിക്കും. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം.