Kerala

പാർട്ടി നടപടിയെടുത്തു, എംഎൽഎ സ്ഥാനത്ത് കടിച്ചുതൂങ്ങണോയെന്ന് രാഹുൽ തീരുമാനിക്കട്ടെ: കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് കെ മുരളീധരൻ. ജനാധിപത്യ പാർട്ടിയിൽ ചെയ്യുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. പൊതുസമൂഹം ചർച്ച ചെയ്യുന്ന വിഷയം എന്ന രീതിയിലാണ് സസ്‌പെൻഷൻ നടപടി. എന്നാൽ രേഖാമൂലം ഇപ്പോഴും പരാതി ലഭിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസിന് പരാജയഭീതിയില്ല. ആരോപണങ്ങൾ വന്നാൽ പാർട്ടി നോക്കിയിരിക്കില്ല. ഇപ്പോഴത്തെ സസ്‌പെൻഷൻ ഒരു സ്ഥിരം ഏർപ്പാട് അല്ല. കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ല. മൂന്നാംഘട്ട നടപടിയുമുണ്ടാകും

എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുലാണ്. കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കട്ടെ. തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടി തങ്ങളോടൊപ്പം കൂടേണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ രാജി വെക്കാനുള്ള അവകാശം രാഹുലിനുണ്ട് എന്നും മുരളീധരൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!