Kerala
യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ

കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ പാവറട്ടി മരതയൂർ കോവാത്ത് വീട്ടിൽ കൃഷ്ണകുമാറാണ് അറസ്റ്റിലായത്
കടബാധ്യത തീർക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കത്തി കാണിച്ച് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് സംഭവം. യുവതി ഗർഭിണിയായതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു.