Gulf
ഇന്റെനാഷ്ണല്‍ മൂണ്‍ ഡേ കോണ്‍ഫ്രന്‍സിന് യുഎഇ ആതിഥ്യമരുളും

ലക്‌സംബര്‍ഗ്: അടുത്ത വര്‍ഷം നടക്കുന്ന ഇന്റെനാഷ്ണല്‍ മൂണ്‍ ഡേ കോണ്‍ഫ്രന്‍സിന് യുഎഇ ആതിഥ്യമരുളും. അബുദാബിയിലാണ് പരിപാടി നടക്കുക. ലക്‌സംബര്‍ഗില്‍ നടന്ന സ്‌പെയ്‌സ് വീക്കിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എമിറേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ വര്‍ക്ക് റിലേഷന്‍സ് ഡെവലപ്‌മെന്റ് സിഇഒ ഡോ. സാലിം ബിന്‍ അബ്ദുല്ല അല്‍ വഹ്ശിയാണ് യുഎഇയെ പ്രതിനധീകരിച്ച് പങ്കെടുത്തത്. യുഎന്‍ ഇന്റെനാഷ്ണല്‍ മൂണ്‍ ഡേയുടെ ഒരു സെഷനില്‍ ഡോ. നാസര്‍ അല്‍ സഹാഫ് അധ്യക്ഷനായ യോഗത്തിലാണ് യുഎഇയെ ആതിഥ്യമരുളാനുള്ള രാജ്യമായുള്ള പ്രഖ്യാപനം ഉണ്ടായത്.