National

പാക് ഭീകരത വെളിപ്പെടുത്താനുള്ള ലോകപര്യടനം: തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നൽകിയ ലിസ്റ്റ് തള്ളി

പാക് ഭീകരത തുറന്നുകാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നിർദേശിക്കാതെ. ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, ഡോ. സയ്യിദ് ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ഈ പേരുകളെല്ലാം തള്ളിയാണ് തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്

പഹൽഗാം ആക്രമണം മുതൽ ഓപറേഷൻ സിന്ദൂർ വരെയുള്ള നിർണായക നാളുകൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാണ് കേന്ദ്ര സർക്കാർ ദൗത്യ സംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതൽ അടുത്ത മാസം പകുതി വരെ നീളുന്നതാണ് ദൗത്യം. വിവിദ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാരും മുൻ മന്ത്രിമാരും ഉൾപ്പെടുന്ന സമിതിയാണ് സന്ദർശനം നടത്തുന്നത്

യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് പര്യടനം. ആദ്യ സംഘത്തെ നയിക്കാൻ ശശി തരൂർ എന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യ-പാക് സംഘർഷത്തിൽ കോൺഗ്രസ് നിലപാട് മറികടന്ന് കേന്ദ്ര സർക്കാരിന് തരൂർ വലിയ പിന്തുണ നൽകിയിരുന്നു.

Related Articles

Back to top button
error: Content is protected !!