ഓസ്ട്രേലിയയിൽ ഇന്ത്യൻ യുവാവിന് നേരെ ആക്രമണം; വെട്ടേറ്റ് കൈ അറ്റുതൂങ്ങി, നട്ടെല്ലിനും പരുക്ക്
ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ 33കാരനായ യുവാവിന്റെ കൈ അറ്റുതൂങ്ങി. വംശീയ ആക്രമണമെന്ന നിലയിലാണ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്. സൗരഭ് ആനന്ദ് എന്ന 33കാരനാണ് ആക്രമണത്തിന് ഇരയായത്. മെൽബണിലെ അൽട്ടോണ മെഡോസിലെ സെൻട്രൽ സ്ക്വയർ ഷോപ്പിംഗ് സെന്ററിലെ ഫാർമസിൽ നിന്ന് മരുന്ന് വാങ്ങി വരുമ്പോഴായിരുന്നു സംഭവം. അഞ്ച് പേർ ചേർന്നാണ് സൗരഭവിെ ആക്രമിച്ചത്. കൈ അറുത്തുമാറ്റാൻ ശ്രമിച്ച പ്രതികൾ യുവാവിന്റെ ചുമലിലും പുറത്തും വെട്ടിയിട്ടുണ്ട്. അസ്ഥികൾ ഒടിയുകയും നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
