ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ബെയ്‌റൂത്തിൽ 22 പേർ കൊല്ലപ്പെട്ടു
Oct 11, 2024, 08:13 IST
ലെബനനിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്‌റൂത്തിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. അതേസമയം ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു.
