റാണി എസ്റ്റേറ്റിൽ കുടുങ്ങിക്കിടന്ന 19 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; വയനാട്ടിൽ നിന്നൊരു ആശ്വാസ വാർത്ത
[ad_1]
ദുരന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈയിൽ നിന്നൊരു ആശ്വാസ വാർത്ത. റാണി എസ്റ്റേറ്റിൽ കുടുങ്ങിക്കിടന്ന 19 പേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കുത്തിയൊഴുകുന്ന നദി മുറിച്ച് കടന്ന് അതീവ ദുഷ്കരമായ ദൗത്യമാണ് സൈന്യമടക്കമുള്ള സന്നദ്ധ പ്രവർത്തകർ ഇവിടെ നടത്തിയത്
സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ് റാണി എസ്റ്റേറ്റ് ഭാഗത്ത് നടന്നത്. ഇവിടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിന്റെ പീക്ക് പോയിന്റും ഇത് തന്നെയാണ്. ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ ജീവനും കൈയിൽ പിടിച്ച് റാണി എസ്റ്റേറ്റിലെ ഏലക്കാടുകളിലേക്ക് ഓടിക്കയറിയവരെയാണ് ഇന്ന് കണ്ടെത്തിയതും ദുഷ്കരമായ ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തിയതും
മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലമാണിത്. ഏതുസമയത്തും മറ്റൊരു ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. ഇത്തരം വെല്ലുവിളികളൊക്കെ അതിജീവിച്ചാണ് കുത്തിയൊഴുകുന്ന നദി മുറിച്ച് കടന്ന് രക്ഷാപ്രവർത്തകർ 19 പേരുടെ സമീപത്തേക്ക് എത്തിയത്. പിന്നീട് വടത്തിലൂടെ കൈ പിടിച്ച് ഇവരെ മറുകരയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞുങ്ങളടക്കമുള്ള സംഘമാണ് ഇവിടെ കുടുങ്ങിക്കിടന്നത്.
[ad_2]