13 മാസത്തിനിടെ കൊന്നത് 9 സ്ത്രീകളെ; ഉത്തർപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലർ പിടിയിൽ
ഉത്തർപ്രദേശിലെ ബറേലിയിൽ കഴിഞ്ഞ 13 മാസത്തോളമായി ഭീതി വിതച്ച സീരിയൽ കില്ലർ പിടിയിൽ. വയലിൽ ഒറ്റയ്ക്ക് ജോലി ചെയ്യുകയോ വനപ്രദേശങ്ങളിലേക്ക് പോകുകയോ ചെയ്യുന്ന സ്ത്രീകൾ അപ്രത്യക്ഷരാകുന്ന സംഭവം ഒരു വർഷം മുമ്പാണ് ബറേലിയിൽ റിപ്പോർട്ട് ചെയ്തു തുടങ്ങുന്നത്.
ഇങ്ങനെ കാണാതാകുന്ന സ്ത്രീകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. 13 മാസത്തിനിടെ 9 സ്ത്രീകളാണ് ഈ രീതിയിൽ കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം 42നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ 38കാരനായ കുൽദീപ് കുമാർ ഗാംഗ്വാർ എന്ന സീരിയൽ കില്ലർ പിടിയിലാകുകയായിരുന്നു.
2023 ജൂണിനും 2024 ജൂലൈക്കും ഇടയിലാണ് ബറേലിക്ക് സമീപമുള്ള ഗ്രാമങ്ങളിൽ കൊലപാതകം നടന്നത്. ലൈംഗിക താത്പര്യത്തിനായാണ് കുൽദീപ് സ്ത്രീകളെ സമീപിച്ചിരുന്നത്. എന്നാൽ എതിർപ്പ് അറിയിക്കുന്നവരെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. കൊല്ലപ്പെട്ട സ്ത്രീകളാരും ലൈംഗികാതിക്രമം നേരിട്ടിരുന്നില്ല. ഇതിന് മുമ്പേ കൊലപാതകങ്ങൾ നടന്നതാണ് കാരണം.