Wednesday, 11 November 2026 About Us · Contact Us

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം; ഇസ്രായേലിന് ഞെട്ടൽ

ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. ടെൽ അവീവിനും ഹൈഫക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഇന്ന് രാവിലെയാണ് ഹിസ്ബുല്ല ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണം നടത്തിയത്. ലെബനനിൽ നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. വസതിക്ക് മേൽ ബോംബ് പതിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല ആക്രമണ സമയത്ത് നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഇസ്രായേൽ സൈന്യം വിശദീകരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ