Wednesday, 11 November 2026 About Us · Contact Us

ട്രംപിനെ പേടി; ലൈംഗികതയിലേര്‍പ്പെടില്ലെന്നും ഡേറ്റിംഗിന് പോകില്ലെന്നും പ്രഖ്യാപിച്ച് യുവതികള്‍ തെരുവില്‍

വാഷിംഗ്ടണ്‍: സ്ത്രീ സുരക്ഷക്ക് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയാണെന്നും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നതോടെ ലൈംഗികതയില്‍ ഏര്‍പ്പെടില്ലെന്നും, ഡേറ്റിംഗിന് പോകില്ലെന്നും, വിവാഹത്തിന് അനുമതി നല്‍കില്ലെന്നും, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നും വ്യക്തമാക്കി അമേരിക്കയില്‍ സ്ത്രീകള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ ഗര്‍ഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ സമരം ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ സ്ത്രീകള്‍ക്കെതിരായിട്ടുള്ള നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നാല്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഈ ആരോപണം ഉയര്‍ത്തിയാണ് ഇപ്പോള്‍ സ്ത്രീകളുടെ പ്രതിഷേധം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: പൗരന്മാരോട് ഉടൻ മടങ്ങാൻ അമേരിക്ക; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: പൗരന്മാരോട് ഉടൻ മടങ്ങാൻ അമേരിക്ക; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ

02 Aug 2026
​കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം: അമേരിക്കൻ കമ്പനിയുടെ ഡ്രോൺ നിർമ്മാണ കേന്ദ്രം തകർത്തു

​കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം: അമേരിക്കൻ കമ്പനിയുടെ ഡ്രോൺ നിർമ്മാണ കേന്ദ്രം തകർത്തു

31 Jul 2026
ഹോർമൂസ് കടലിടുക്കിലെ നികുതി ഭീഷണി പിൻവലിച്ച് ട്രംപ്; പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ ‘വൻതോതിൽ’ നിക്ഷേപം നടത്തും

ഹോർമൂസ് കടലിടുക്കിലെ നികുതി ഭീഷണി പിൻവലിച്ച് ട്രംപ്; പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ ‘വൻതോതിൽ’ നിക്ഷേപം നടത്തും

14 Jul 2026
എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

11 Jul 2026
ഇറാനെതിരെ രണ്ടാം രാത്രിയും യുഎസ് വ്യോമാക്രമണം; ’20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന്’ ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനെതിരെ രണ്ടാം രാത്രിയും യുഎസ് വ്യോമാക്രമണം; ’20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന്’ ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

09 Jul 2026
പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

04 Jul 2026