സ്കോട്ട്ലാൻഡിൽ മലയാളി യുവതിയെ കാണാതായിട്ട് 13 ദിവസങ്ങൾ കഴിഞ്ഞു; അന്വേഷണം തുടരുന്നു
സ്കോട്ട്ലാൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എഡിൻബറോ പോലീസ്. ഇന്ന് സാന്ദ്രയെ കാണാതായിട്ട് 13 ദിവസങ്ങൾ പിന്നിടുകയാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് സാന്ദ്രയെന്ന് സംശയിക്കുന്ന യുവതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട് ഡിസംബർ 6ന് രാത്രി 9.10നും 9.45നും ഇടയിൽ ആൽമണ്ട് വെയിലിലെ അസ്ഡ സൂപ്പർമാർക്കറ്റിന് മുന്നിൽ നിൽക്കുന്ന യുവതിയുടെ ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ ഡിസംബർ ആറിന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിൽ വെച്ചാണ് സാന്ദ്രയെ കണ്ടതെന്ന വിവരമാണുണ്ടായിരുന്നത്. പിന്നീടാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ് സാന്ദ്ര. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്. സ്റ്റുഡന്റ് വിസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര സ്കോട്ട്ലാൻഡിൽ എത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
