ശൈത്യം പ്രതിരോധിക്കാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച യമനി കുടുംബത്തിലെ നാലു കുട്ടികള്‍ പുകശ്വസിച്ച് മരിച്ചു
ദമാം: മുറിയിലെ തണുപ്പില്‍നിന്നു രക്ഷനേടാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ യമനി കുടുംബത്തിലെ നാലു കുട്ടികള്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ് ഇവരെ സിവില്‍ ഡിഫന്‍സ് ആശുപത്രിയിലേക്ക മാറ്റി. ഹഫര്‍ ബാത്തിലില്‍ ആണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ദാരുണമായി മരിച്ചത്. 18 വയസുള്ള യുവതിയും 11 വയസുള്ള പെണ്‍കുട്ടിയും അഞ്ചു വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ നാലു കുട്ടികളാണ് ദുരന്തത്തിന് ഇരയായത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും നാലു കുട്ടികളും മരിച്ചിരുന്നു. മകളുടെ വീടിന് തീപിടിച്ചതായി അയല്‍വാസി അറിയിച്ച് എത്തുമ്പോഴേക്കും കുട്ടികളുടെ മരണം സംഭവിച്ചിരുന്നെന്നും മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ മാറ്റുന്നതാണ് കാണാനായതെന്നും യമനിയായ അവദ് ദര്‍വേശ് കണ്ണീരോടെ പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
