ഒമാന്‍ ഇനി ദേശീയ ദിനം ആഘോഷിക്കുക നവംബര്‍ 20ന്
മസ്കത്ത്: ഈ വര്‍ഷം മുതല്‍ രാജ്യം ദേശീയദിനം ആഘോഷിക്കുക നവംബര്‍ 20ന് ആയിരിക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. 1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ ബുസൈദിയുടെ കൈകളാല്‍ ഒമാനെ സേവിക്കാന്‍ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്നും സുല്‍ത്താന്‍ വ്യക്തമാക്കി. സ്ഥാനാരോഹണ ദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സുല്‍ത്താന്‍ പ്രഖ്യാപനം നടത്തിയത്. സ്വദേശികളായ ഒരു ലക്ഷം പേര്‍ക്ക് ഉപകാരപ്പെടുന്ന 17.8 കോടി റിയാലിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 1,700ല്‍ അധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഭവന സഹായ പദ്ധതിക്കുള്ള വിഹിതം 1.5 ലക്ഷം റിയാലാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനവും നടത്തി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
