ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം: ഒമ്പതാം വര്‍ഷവും പദവി നിലനിര്‍ത്തി അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും നിലനിര്‍ത്തി യുഎഇ തലസ്ഥാനം. ആദ്യ പത്തില്‍ യുഎഇ നഗരങ്ങളായ ദുബൈയും ഷാര്‍ജയും റാസല്‍ഖൈമയും അജ്മാനും ഉള്‍പ്പെട്ടിരിക്കുന്നൂവെന്നതും രാജ്യത്തിന് അഭിമാനം വര്‍ധിപ്പിക്കുന്ന കാര്യമാണ്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ദുബൈ. ഷാര്‍ജ അഞ്ചും റാസല്‍ഖൈമയും അജ്മാനും തൊട്ടടുത്ത സ്ഥാനങ്ങളിലുമാണ് ഇടംപിടിച്ചത്. ഓണ്‍ലൈന്‍ ഡാറ്റ ബെയ്‌സായ നുംബിയോയാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ദോഹയും മൂന്നാമതായി തായ്‌പെയിയും ഇടംപിടിച്ചു. അബുദാബി പൊലിസിന്റെ പ്രവര്‍ത്തനങ്ങളാണ് നഗരത്തിന് ഈ പദവി ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്ന് ഔദ്യോഗിക ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തിന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം ഉപകാരപ്പെട്ടു. പഠിക്കാനും ജോലി ചെയ്യാനും ജീവിക്കാനുമെല്ലാമുള്ള മികച്ച നഗരമാണ് അബുദാബിയെന്നും വാം വിശേഷിപ്പിച്ചു. ആദ്യ പത്തില്‍ മസ്‌കത്തും ഉള്‍പ്പെട്ടിട്ടുണ്ട്. ജിസിസിക്ക് പുറത്തുനിന്നും ഹേഗും മ്യൂണിക്കും മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ളത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
