ശൈഖ് മുഹമ്മദ് നെതര്‍ലാന്റ്സ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
അബുദാബി: യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നെതര്‍ലാന്‍ന്റ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫുമായി ചര്‍ച്ച നടത്തി. തന്ത്രപരമായ സഹകരണത്തെക്കുറിച്ചും സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചാ വിഷയമായി. മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെയും പ്രാധാന്യം അവര്‍ അടിവരയിട്ടു. പരസ്പര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളിലെയും പുരോഗതിയും സമൃദ്ധിയും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ചകളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
