Saturday, 14 November 2026 About Us · Contact Us

പാകിസ്താനില്‍ മതനിന്ദയുടെ പേരില്‍ നിയമനടപടി നേരിട്ടു; വധശിക്ഷയുടെ വക്കോളമെത്തി: മാര്‍ക്ക് സക്കര്‍ബര്‍ഗ്

Mark Zuckerberg Faces Legal Action For Blasphemy In - പാകിസ്താനില്‍ മതനിന്ദയുടെ പേരില്‍ നിയമനടപടി നേരിട്ടു; വധശിക്ഷയുടെ വക്കോളമെത്തി: മാര്‍ക്ക് സക്കര്‍ബര്‍ഗ്

പാകിസ്താനിൽ നിയമനടപടികള്‍ നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കപ്പെടുന്ന പോസ്റ്റുകളില്‍ മനതിന്ദയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം നിയമനടപടികളും. ഒരു ഘട്ടത്തിൽ വധശിക്ഷയുടെ വക്കോളമെത്തിയെന്നും സക്കർബർഗ് പറഞ്ഞു. അമേരിക്കന്‍ പോഡ്കാസ്റ്ററായ ജോ റോഗന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളിലും നമ്മള്‍ എതിര്‍ക്കുന്ന പല വിധത്തിലുള്ള നിയമസംവിധാനങ്ങളുണ്ട്. ഒരിക്കല്‍ പാകിസ്താനിൽ എന്നെ തൂക്കിക്കൊല്ലാന്‍ ശ്രമിച്ച സന്ദര്‍ഭമുണ്ട്. അതിന് കാരണമായത് ഫേസ്ബുക്കില്‍ ഒരു ഉപയോക്താവ് പങ്കുവെച്ച മുഹമ്മദ് നബിയുടെ ചിത്രമായിരുന്നു. മതനിന്ദ ചൂണ്ടിക്കാട്ടി അവര്‍ തനിക്കെതിരെ ക്രമിനല്‍ നടപടികള്‍ സ്വീകരിച്ചു. പാകിസ്താനിലേക്ക് ഞാന്‍ എന്തായാലും പോകാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഭയപ്പെടേണ്ടതില്ല, സക്കര്‍ബര്‍ഗ് പറഞ്ഞു. നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പലതരത്തിലുള്ള വൈകാരിക മൂല്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും സക്കർബർഗ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി അത്തരം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരം ഭീഷണികളില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും ടെക് കമ്പനികളെ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം ഇടപെടണമെന്നും സക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026