Saturday, 14 November 2026 About Us · Contact Us

കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിന് സമാനം; പുതിയ വകഭേദം കണ്ടെത്തി ചൈന

China Discovers New Variant Similar To Coronavirus That - കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിന് സമാനം; പുതിയ വകഭേദം കണ്ടെത്തി ചൈന

വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. വൈറോളജിസ്റ്റ് ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകരാണ് ആശങ്ക ഉയർത്തുന്ന പുതിയ വകഭേദം കണ്ടെത്തിയത്. കോവിഡ് മഹാമാരിക്ക് കാരണമായ ‘SARS CoV-2’ വൈറസുമായി സാമ്യമുള്ള വൈറസിനെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനു സമാനമായി, ACE2 റിസപ്​റ്റർ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ വകഭേദത്തിനും കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി. മെർസ് വൈറസ് ഉൾപ്പെടുന്ന മെർബെക്കോവൈറസ് ഉപവർഗ്ഗത്തിൽ പെടുന്ന ഈ പുതിയ വൈറസ്, ‘എച്ച്‌കെയു5-CoV-2’ എന്നാണ് അറിയപ്പെടുന്നത്. ഹോംഗ്‌ങ്കോംഗിലെ ജപ്പാനീസ് പിപ്പിസ്‌ട്രെല്ലെ വവ്വാലുകളിൽ നേരത്തെ എച്ച്‌കെയു5 കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദം ആണ് ഇപ്പോൾ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ അതിവേഗത്തിൽ മനുഷ്യരിലേക്ക് പകരാൻ ഈ വെറസുകൾക്ക് കഴിയുമെന്നാണ് വിവരം. എന്നാൽ, മനുഷ്യകോശങ്ങളെ ബാധിക്കുന്നതിനുള്ള വൈറസിന്റെ നിലവിലെ കാര്യക്ഷമത കോവിഡ്-19 നേക്കാൾ കുറവാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞയായ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് ജേർണലായ സെൽ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026