Saturday, 14 November 2026 About Us · Contact Us

പാകിസ്ഥാനിൽ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ ആക്രമണം; അഞ്ചുപേർ മരണം: നിരവധി പേർക്ക് പരിക്ക്

Suicide Attack During Prayers At Madrasa In Pakistan Five - പാകിസ്ഥാനിൽ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ ആക്രമണം; അഞ്ചുപേർ മരണം: നിരവധി പേർക്ക് പരിക്ക്

ഇസ്ലാമബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ സ്ഫോടനം. സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനം നടന്നത്. മദ്രസയുടെ പ്രധാന ഹാളിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്. മതപുരോഹിതൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ചാവേർ ആക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഇതുവരെ ആരും ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല. 1947ൽ മതപണ്ഡിതൻ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ചതാണ് സ്ഫോടനം നടന്ന ദാറുൽ ഉലൂം ഹഖാനിയ മദ്രസ. 2007 ഡിസംബർ 27ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തിൽ ഈ മദ്രസയിലെ ഏതാനും വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് ആ സമയത്ത് ആരോപണം ഉയർന്നിരുന്നു. അന്ന് മുതൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവർത്തിച്ചു വന്നിരുന്നത്. അതിനിടെ ആണ് ഇപ്പോൾ സ്ഫോടനം നടന്നത്. പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്റെ വേദികളിൽ ഒന്നായതിനാൽ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് സംഭവത്തിൽ അപലപിച്ചു. ഭയപ്പെടുത്താൻ ശ്രമിച്ചാലും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പാകിസ്ഥാൻ അവസാനിപ്പിക്കില്ലെന്നും, ഇവരെ ഉന്മൂലനം ചെയ്യാതെ വിശ്രമമില്ലെന്നും, ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026