ഗായിക ആൻജി സ്റ്റോൺ വാഹനാപകടത്തിൽ മരിച്ചു
ന്യൂയോർക്ക്: ‘ദ ആർട്ട് ഓഫ് ലൗ ആന്റ് വാർ, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയും അഭിനേത്രിയുമായി ആൻജി സ്റ്റോൺ (Angie Stone) അന്തരിച്ചു. അലബാമയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് ആൻജി സ്റ്റോണിൻ്റെ മരണം. അറ്റ്ലാന്റയിൽ ഒരു സംഗീതപരിപാടി അവതരിപ്പിക്കാൻ ഗായകസംഘത്തോടൊപ്പം പോകവെയാണ് അപകടമുണ്ടായത്. മകൾ ഡയമണ്ട് സ്റ്റോൺ മരണ വാർത്ത സ്ഥിരീകരിച്ചു. മൂന്ന് തവണ ഗ്രാമിപുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച ഗായികയാണ് ആൻജി സ്റ്റോൺ. 2004 ൽ ‘സ്റ്റോൺ ആന്റ് ലൗ’ എന്ന ആൽബത്തിന് എഡിസൺ പുരസ്കാവും ഗായിക സ്വന്തമാക്കിയിട്ടുണ്ട്. ഷുഗർ ഹിൽ റെക്കോർഡ്സിൽ ഒപ്പുവച്ച ആദ്യത്തെ വനിതാ ഗ്രൂപ്പായ ദി സീക്വൻസിലെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളിൽ ഒരാളാണ് ആൻജി. 1961 ഡിസംബർ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആൻജി സ്റ്റോണിൻ്റെ ജനനം. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അവതരണത്തിലൂടെയാണ് കലാരംഗത്തേക്ക് ആൻജിയ എത്തുന്നത്. പിന്നീട് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം ‘ദ സ്വീക്വൻസ്’ എന്ന സംഗീത ബാൻഡ് ആരംഭിക്കുകയായിരുന്നു. 1984-ൽ സഹപ്രവർത്തകനായ റോഡ്നി സ്റ്റോണിനെ ആൻജിയ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള മകളാണ് ഡയമണ്ട് സ്റ്റോൺ. മകളുടെ ജനനത്തിന് ശേഷം ആൻജിയ റോഡിനി സ്റ്റോണുമായി വേർപിരിഞ്ഞു. പിന്നീട് 1990-ൽ ഗായകൻ ഡി ആഞ്ലോയുമായി ആൻജി സ്റ്റോൺ പ്രണയത്തിലായി. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ
