Saturday, 14 November 2026 About Us · Contact Us

ഫയർഫ്‌ളൈയുടെ പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി; സ്വകാര്യകമ്പനിയുടെ രണ്ടാമത്തെ ദൗത്യവും വിജയം

Fireflys Spacecraft Successfully Lands On The Moon Private - ഫയർഫ്‌ളൈയുടെ പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി; സ്വകാര്യകമ്പനിയുടെ രണ്ടാമത്തെ ദൗത്യവും വിജയം

ടെക്‌സാസ്: യുഎസ് സ്വകാര്യ സ്ഥാപനമായ ഫയർഫ്‌ളൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറക്കി (Firefly Aerospace Blue Ghost Mission 1). സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ രണ്ടാമത്തെ വിജയ ദൗത്യമാണ് ഫയർഫ്‌ളൈ എയ്‌റോസ്‌പേസ് നേടിയിരിക്കുന്നത്. വിജയനേട്ടങ്ങൾക്ക് പിന്നാലെ ”ഞങ്ങൾ ചന്ദ്രനിലെത്തി” എന്നായിരുന്നു ഫയർഫ്‌ളൈയുടെ വാക്കുകൾ. ചന്ദ്രനിലേക്കുള്ള 45 ദിവസം നീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ബ്ലൂ ഗോസ്റ്റ് പുറത്തുവിട്ടിരുന്നു. 6അടി-6-ഇഞ്ച് (2മീറ്റർ-ഉയരം) ഉയരമുള്ള ലാൻഡർ ആണ് ചന്ത്രനലിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.04ഓടെയായിരുന്നു ലാൻഡിംഗ്. 63 മിനുറ്റ് നീണ്ട് നിന്നതായിരുന്നു ലാൻഡിംഗ് പ്രക്രിയ. നാസയുമായി സഹകരിച്ച് 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയർഫ്ളൈ ലക്ഷ്യമിടുന്നത്. ഫാൽക്കൺ 9 റോക്കറ്റിലാണ് ജനുവരി പതിനഞ്ചിന് പേടകം വിക്ഷേപിച്ചത്. നാസയിൽ നിന്ന് പത്ത് പേ ലോഡുകളും ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് എത്തിക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂഗോസ്റ്റ്. ലാൻഡർ ണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റ ശേഖരണത്തിൻ്റെ ഭാ​ഗമായാണ് വിക്ഷേപണം. മാർച്ച് 14 ന്, ഭൂമി സൂര്യനെ ചന്ദ്രന്റെ ചക്രവാളത്തിൽ നിന്ന് പൂർണ്ണമായും മറയ്ക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ ലാൻഡർ പകർത്തുമെന്നാണ് ​ഗവേഷകരുടെ പ്രതീക്ഷ. മാർച്ച് 16 ന് നടക്കുന്ന ചന്ദ്ര സൂര്യാസ്തമയം രേഖപ്പെടുത്താനും ഫയർഫ്ലൈ ലക്ഷ്യമിടുന്നുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026