ദാഹം മാറ്റാൻ ഒരു കോൽ ഐസ്; കൂടെ ഫ്രീയായി ഒരു പാമ്പും: യുവാവിന് കിട്ടിയത് മുട്ടൻ പണി
പുറത്തിറങ്ങിയാൽ കനത്ത ചൂടാണ്. നല്ല ദാഹവും. അതുകൊണ്ടു തന്നെ ജ്യൂസും ഐസ്ക്രീമുമൊക്കെ ചൂടപ്പം പോലെ വിട്ടുപോവും. കൂട്ടത്തിൽ പ്രിയങ്കരനാണ് കോൽ ഐസും. ഇപ്പോഴിതാ കോൽ ഐസ് വാങ്ങി പണികിട്ടിയ യുവാവിന്റെ ദൃശ്യങ്ങളാണ് വൈറൽ. റെയ്ബാന്‍ നക്ലെംഗ്ബൂന്‍ എന്ന യുവാവിനാണ് പോപ്സിക്കിള്‍ വാങ്ങി മുട്ടന്‍ പണി കിട്ടിയത്. സംഭവം നടക്കുന്നത് തായ്ലൻഡിലെ പാക് തോ എന്ന സ്ഥലത്താണ്. വഴി കച്ചവടക്കാരിൽ നിന്നും കോൽ ഐസ് വാങ്ങി കഴിക്കാൻ നോക്കിയപ്പോഴുണ്ടടാ ഐസിൽ തണുത്തുറഞ്ഞ് ഒരു പാമ്പ്. പാമ്പിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും റെയ്ബാന്‍ ഉടന്‍ അതിന്റെ ചിത്രങ്ങളെടുത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. പിന്നാലെ പോസ്റ്റ് വൈറലായി. പോസ്റ്റിനു താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഐസ്ക്രീമിനുള്ളില്‍ കണ്ട പാമ്പ് ഗോള്‍ഡന്‍ ട്രീ സ്നേക് ആണെന്നാണ് പലരും കമന്റ് ചെയ്തത്. ഇപ്പോൾ ഐസ്ക്രീമിനൊപ്പം പാമ്പും ഫ്രീയായി കിട്ടിത്തുടങ്ങിയോ എന്നും ഐസിന്റെ പ്രധാന ചേരുവകളിലൊന്നാവാം ഇതെന്നുമൊക്കെ കമന്റുകൾ നീളുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ
