അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു
സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മോചനം പ്രതീക്ഷിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വീണ്ടും നിരാശ. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. ഇത് പത്താം തവണയാണ് കേസ് മാറ്റിവെക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച സിറ്റിംഗിൽ ജയിലിൽ നിന്ന് അബ്ദുൽ റഹീം ഓൺലൈനായും അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധികളും കോടതിയിൽ എത്തിയിരുന്നു. നേരത്തെ 34 കോടി രൂപ ദയാധനം നൽകിയതോടെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയെങ്കിലും മോചനം സംബന്ധിച്ച തീരുമാനം നീളുകയാണ് ഇതിന് വേണ്ടിയുള്ള ആദ്യ സിറ്റിംഗ് ഒക്ടോബർ 21നാണ് നടന്നത്. ഇതിന് ശേഷം പലതവണകളായി കേസ് മാറ്റിവെക്കുകയായിരുന്നു. മാർച്ച് മൂന്നിനാണ് അവസാന സിറ്റിംഗ് നടന്നിരുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
