Saturday, 14 November 2026 About Us · Contact Us

പുതിയ നിർദേശവുമായി പുടിൻ; സെലൻസ്കി അധികാരമൊഴിഞ്ഞാൽ യുദ്ധം അവസാനിപ്പിക്കാം

Putin With New Proposal War Can Be Ended If Zelensky Leaves - പുതിയ നിർദേശവുമായി പുടിൻ; സെലൻസ്കി അധികാരമൊഴിഞ്ഞാൽ യുദ്ധം അവസാനിപ്പിക്കാം

മോസ്കോ: യുക്രൈൻ പ്രസിഡന്‍റ് പദത്തിൽ നിന്ന് സെലെൻസ്കിയെ നീക്കം ചെയ്താൽ യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. സെലെൻസ്കിയെ നീക്കം ചെയ്ത് പകരം ഇടക്കാല സർക്കാർ അധികാരത്തിലേറട്ടെ എന്നാണ് പുടിന്‍റെ നിർദേശം. യുദ്ധത്തിൽ റഷ്യ മേൽക്കോയ്മ നേടിക്കഴിഞ്ഞുവെന്ന് ഉറപ്പായാൽ സൈനിക നീക്കം താത്കാലികമായി നിർത്താൻ പുടിൻ മുൻപേ ഉത്തരവിട്ടിട്ടുണ്ട്. യുഎസും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ ചെറുതല്ലാത്ത മാറ്റം സംഭവിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം പുടിൻ മുന്നോട്ടു വച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ ആഭിമുഖ്യത്തിൽ വേണമെങ്കിൽ യുക്രൈനിൽ ഒരു താത്കാലിക സംവിധാനം ഒരുക്കാൻ സാധിക്കും. ജനാധിപത്യപരമായി മറ്റൊരു സർക്കാർ അധികാരത്തിൽ ഏറിയാൽ സമാധാന ഉടമ്പടികളിൽ ചർച്ച വീണ്ടും ആരംഭിക്കാമെന്നാണ് പുടിൻ ഉദ്ദേശിക്കുന്നത്. മൂന്നു വർഷമായി നീളുന്ന യുദ്ധത്തിൽ പതിനായിരക്കണക്കിന് പേരാണ് മരണപ്പെട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026