Saturday, 14 November 2026 About Us · Contact Us

ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Shocking Revelation In Shane Warnes Death - ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഷെയ്ൻ വോണിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അതിശക്തമായ ലൈം​ഗിക ഉത്തേജക മരുന്ന് കണ്ടെടുത്തതായി പൊലിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. രാജ്യാന്തര മാധ്യമമായ ഡെയിലി മെയിലിലായിരുന്നു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ആ മരുന്ന് കുപ്പി നീക്കിയതായും പൊലീസ് ഉ​ദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ ലൈം​ഗിക ഉത്തേജക മരുന്ന് ഉപയോ​ഗിച്ചതാണോ ക്രിക്കറ്റ് താരത്തിന്റെ മരണത്തിന് കാരണം എന്നതിൽ വ്യക്തതയില്ല. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. 2022 മാ‍ർച്ചിൽ തായ്ലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഷെയ്ൻ വോണിന്റെ മൃതദേഹത്തിന് സമീപം കാമാ​ഗ്ര എന്ന ലൈം​ഗിക ഉത്തജക മരുന്ന് കണ്ടെത്തിയതായി രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഉന്നത ഉദ്യോ​ഗസ്ഥർ അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് റിപ്പോർട്ടിൽ അതിന്റെ സാനിധ്യം പരാമർശിച്ചിട്ടില്ല. ഞങ്ങളുടെ മുതിർന്ന് ഉദ്യോ​ഗസ്ഥൻ കുപ്പി നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഓസ്ട്രേലിയയുടെ ഏറ്റവും പ്രശസ്തനായ വ്യക്തിക്ക് ഇതുപോലുള്ള അന്ത്യം ഉണ്ടാകരുതെന്ന് അവർ ആ​ഗ്രഹിച്ചിരുന്നിരിക്കാം. ഓസ്ട്രേലിയയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ രാജ്യാന്തര മാധ്യമമായ ഡെയിലി മെയിലിൽ പ്രതികരിച്ചു. തായ്ലന്റിൽ ഈ മരുന്ന് നിയമ വിരുദ്ധമാണെന്നാണ് റിപ്പോർട്ട്. പക്ഷേ ഫാർമസികളിൽ ലഭ്യമാണ്. ഹൃദയ സംബന്ധമായ പ്രശ്നമുള്ളവർക്ക് ഇത് അപകടകരമാണ്. പുകവലി, മോശം ഭക്ഷണക്രമം എന്നിവയുൾപ്പെടെയുള്ള ജീവിത ശൈലിയാണ് വോണിന്റെ മരണത്തിന് കാരണമെന്ന് ഓസ്ട്രേലിയലിലെ ഒരു ഡോക്ടർ അവകാശപ്പെട്ടു. 1992 നും 2007നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചു. അന്താരാഷ്ട്ര കരിയറിൽ നിന്ന് 1001 വിക്കറ്റുകളും നേടിയാണ് അദ്ദേഹം വിരമിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026