അമേരിക്കയിൽ ആകാശത്ത് വിമാനം റാഞ്ചാൻ ശ്രമം; അക്രമിയെ യാത്രക്കാരൻ വെടിവെച്ചു കൊന്നു
അമേരിക്കയിൽ വിമാനം റാഞ്ചാൻ ശ്രമം. ബെലീസിലാണ് യുഎസ് പൗരൻ കത്തിമുനയിൽ വിമാനം റാഞ്ചാൻ ശ്രമം നടത്തിയത്. 14 യാത്രക്കാരുമായി പറന്നുയർന്ന ചെറിയ ട്രോപിക് എയർ വിമാനത്തിലാണ് സംഭവം അകിന്യേവ സാവ ടെയ്ലർ എന്നയാളാണ് കത്തിമുനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ വെടിവെച്ച് കൊല്ലുകായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കൊറോസാൽ നഗരത്തിൽ നിന്ന് സാൻ പെഡ്രോയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിമാനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. ഇയാൾ മൂന്ന് പേരെ കുത്തുകയും ചെയ്തു കുത്തേറ്റതിന് പിന്നാലെയാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ അക്രമിക്ക് നേരെ നിറയൊഴിച്ചത്. ഏകദേശം രണ്ട് മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
