ഇന്ത്യക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി; സുരക്ഷാ കൗൺസിൽ യോഗം ചേരും
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്ര രംഗത്തുള്ള ഇന്ത്യയുടെ നീക്കങ്ങൾ ചർച്ച ചെയ്യാൻ പാക് ദേശീയ സുരക്ഷാ കൗൺസിൽ യോഗവും ഇന്ന് ചേരും. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം ചർച്ച ചെയ്യും. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇസ്ലാമാബാദിൽ പറഞ്ഞു പാക് സേനകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളത്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ വലിയ ഇരകളിൽ ഒന്ന്. ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു ഇന്ത്യ-പാക് യുദ്ധങ്ങൾ നടന്നപ്പോൾ പോലും മരവിപ്പിക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ തീരുമാനം കനത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് നൽകിയിരിക്കുന്നത്. കൂടാതെ വാഗ അട്ടാരി ചെക്ക് അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
