Monday, 23 November 2026 About Us · Contact Us

ഒപ്‌റ്റോജനറ്റിക്‌സ് കണ്ടെത്തലിന് അംഗീകാരം; ശാസ്ത്രജ്ഞരായ കാൾ ഡീസറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക് വൈദ്യശാസ്ത്ര നൊബേൽ

Recognition Of The Discovery Of Optogenetics Scientists - നോബൽ

സ്റ്റോക്ക്‌ഹോം: 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡീസറോത്ത് (Karl Deisseroth), ജർമ്മൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗെമാൻ (Peter Hegemann), ജോർജ് നാഗൽ (Georg Nagel) എന്നിവരാണ് ഈ വർഷത്തെ പുരസ്കാരം പങ്കിട്ടത്.

​’ഒപ്‌റ്റോജനറ്റിക്‌സ്’ (Optogenetics) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്ക് നയിച്ച ‘ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ’ (light-gated ion channels) സംബന്ധിച്ച വിപ്ലവകരമായ കണ്ടെത്തലുകൾക്കാണ് പുരസ്‌‌കാരം ലഭിച്ചത്.

​പ്രകാശരശ്മികൾ ഉപയോഗിച്ച് മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളെ (neurons) കൃത്യമായി ഉത്തേജിപ്പിക്കാനും അവയുടെ പ്രവർത്തനം നിയന്ത്രിക്കാനും സഹായിക്കുന്ന രീതിയാണ് ഒപ്‌റ്റോജനറ്റിക്‌സ്. പാർക്കിൻസൺസ്, വിഷാദരോഗം, ഭയം, കാഴ്ചവൈകല്യങ്ങൾ തുടങ്ങി മസ്തിഷ്‌കവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുടെ പഠനത്തിലും ചികിത്സയിലും വഴിത്തിരിവായ കണ്ടെത്തലാണിത്.

​സ്റ്റോക്ക്‌ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമ്മാനത്തുക മൂവരും തുല്യമായി പങ്കിടും. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

20 Nov 2026
മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

20 Nov 2026
സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

20 Nov 2026
​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ

​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ

19 Nov 2026
എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

18 Nov 2026
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

18 Nov 2026