Gulf
കോണ്‍സുലര്‍ ക്യാംപ് വെള്ളിയാഴ്ച നടക്കും
ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴില്‍ നടക്കുന്ന പ്രത്യേക കോണ്‍സുലര്‍ ക്യാംപ് വെള്ളി(13ന്)യാഴ്ച നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്(പിസിസി) തുടങ്ങിയ സേവനങ്ങളെല്ലാം ഇവിടെ നിന്ന് ലഭിക്കും. അല്‍ ഖോര്‍ സീഷോര്‍ എന്‍ജിനിയറിങ് ആന്റ് കോണ്‍ട്രാക്ടിങ് ഓഫിസിലാണ് രാവിലെ 9 മുതല്‍ 11 വരെ കോണ്‍സുലര്‍ സേവനം ലഭ്യമാവുക.