National

അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തം: പ്രിയങ്കയുടെയും രാഹുലിന്റെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നീല വസ്ത്രങ്ങൾ ധരിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. എൻഡിഎ-ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രവാക്യം മുഴക്കിയതോടെ പാർലമെന്റ് വളപ്പിൽ സംഘർഷസാഹചര്യവുമുണ്ടായി

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് സംഘർഷത്തിന് വഴിവെച്ചത്. മല്ലികാർജുന ഖാർഗെയെയും പ്രിയങ്ക ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചു തള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധി ബിജെപി എംപിമാരെ തള്ളിയെന്ന് ബിജെപിയും ആരോപിച്ചു

ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.

Related Articles

Back to top button
error: Content is protected !!