റിയാദ് ബോക്സിങ് വീക്ക്; കരുത്തനായ ഹെവിവെയ്റ്റ് ചാമ്പ്യനെ ഇന്ന് അറിയാം
റിയാദ്: ബോക്സിങ് റിങ്ങിനെ സ്നേഹിക്കുന്നവരുടെ കണ്ണുകളെല്ലാം കരുത്തനായ ഹെവിവെയിറ്റ് ചാമ്പ്യന്‍ ആരാവുമെന്ന നോട്ടത്തിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം. റിയാദ് ബോക്സിങ് സീസണിലെ ഇന്നത്തെ മത്സരമാണ് വിധി നിര്‍ണയിക്കുക. ബ്രിട്ടന്റെ ടൈസണ്‍ ഫ്യൂറിയും യുക്രൈന്റെ ഇതിഹാസതാരം ഒലെക്സാണ്ടര്‍ ഉസിക്കുമാണ് ഇന്ന് അരീനയില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കൊമ്പുകോര്‍ക്കുക. രാജ്യാന്തര വേദികള്‍ സ്വപ്നം കാണുന്ന സഊദിയുടെ ഏറ്റവും മികച്ച ബോക്സറായ അലക്കലും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അസാധാരണമായ വേഗത്തിനും തന്ത്രങ്ങളുടെ മികവിനും പേരുകേട്ട ഉസിക്ക് പട്ടം നേടുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. തനിക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാവും ബ്രിട്ടീഷ് താരം പുറത്തെടുക്കുക. അപാരമായ ശരീരികക്ഷമതയാണ് ടൈസന്റെ തുരുപ്പ്ചീട്ട്. അതുകൊണ്ട് തന്നെ ചാംമ്പ്യനെ തീരുമാനിക്കുന്ന മത്സരത്തില്‍ അക്ഷരാര്‍ഥത്തില്‍ തീപാറുമെന്ന് തീര്‍ച്ച.