Gulf
പുതുവര്‍ഷം: ഷാര്‍ജയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി
പുതുവര്‍ഷം: ഷാര്‍ജയില്‍ പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയിലെ ഗവ. ജീവനക്കാര്‍ക്കും സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് അവധി ലഭിക്കുക.
നേരത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പുതുവര്‍ഷം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് മനുഷ്യ വിഭവ സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2025ലെ പൊതുഅവധി ദിനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം 13 ദിവസങ്ങളാണ് പൊതു അവധിയായി ജീവനക്കാര്‍ക്ക് ലഭിക്കുക.