ഹനിയയെ വധിച്ചത് തങ്ങൾ, ഹിസ്ബുല്ല നേതാക്കളെ വധിച്ചതും തങ്ങൾ, ഹൂതികളെയും നശിപ്പിക്കും: സ്ഥീരീകരിച്ച് ഇസ്രായേൽ
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ജൂലൈയിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇസ്രായേൽ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഹനിയയെ കൊലപ്പെടുത്തിയത് ഇസ്രായേലാണെന്ന് പരക്കെ അറിയുമായിരുന്നുവെങ്കിലും ഇതുവരെ അവർ സ്ഥിരീകരിച്ചിരുന്നില്ല
ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയൽ കാറ്റ്‌സ് ആണ് തങ്ങളാണ് ഹനിയ വധത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. ഹിസ്ബുല്ല നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതും തങ്ങളാണെന്ന് കാറ്റ്‌സ് പറഞ്ഞു
യെമനിലെ ഹൂതി വിമതർക്ക് കനത്ത തിരിച്ചടി നൽകുമെന്നും മന്ത്രി അറിയിച്ചു.ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തുന്ന ഹൂതികളോട് ഒരു കാര്യം പറയാനുണ്ട്. ഞങ്ങൾ ഹമാസിനെയും ഹിസ്ബുല്ലയെയും പരാജയപ്പെടുത്തി. തിന്മക്ക് മേൽ കടുത്ത പ്രഹരമേൽപ്പിച്ചു. ഇതുവരെ ഹൂതികളെയും നശിപ്പിക്കുമെന്നും കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.