പുതുവര്‍ഷം: കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും പ്രത്യേകം ഇടങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ
ദുബൈ: പുതുവര്‍ഷവുമായ ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ളവ നടക്കുന്ന പ്രധാന മേഖലകളില്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും പ്രത്യേകം പ്രത്യേകം ഇടങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ അധികൃതര്‍. കരിമരുന്ന് പ്രയോഗം നടക്കുന്ന പ്രധാന ഇടങ്ങളായ ഡൗണ്ടൗണ് ദുബൈ, ദുബൈ ഹില്‍സ് എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് മേഖലകള്‍ സജ്ജമാക്കുന്നത്.
ലൈറ്റിങ് ആന്റ് ലേസര്‍ ഷോകള്‍, സംഗീത ജലധാര എന്നിവയ്ക്കൊപ്പം ഇവയുടെ വ്യക്തമായ കാഴ്ച ഉറപ്പാക്കാന്‍ കൂറ്റന്‍ എല്‍ഇഡി സ്ക്രീനുകളും ഇവിടെ സജ്ജമാക്കുന്നുണ്ട്. ദുബൈ ഹില്‍സിലാണ് ഡിജെ ഷോ നടക്കുക. ഇവിടെ സ്ക്രീനുകളും കുട്ടികള്‍ക്കുള്ള ഗെയിമുകളും ലൈവ് ആര്‍ട്ട് ഷോകളും ഉണ്ടാവും.
ബോളിവാര്‍ഡ്, ആക്ട് 1 & 2, സൗത്ത് റിഡ്ജ്, ഓള്‍ഡ് ടൗണ്‍, കാസ്ഗെയ്ഡ് ഗാര്‍ഡണ്‍ എന്നിവിടങ്ങളിലാണ് കുടുംബങ്ങള്‍ക്കായി മേഖല തിരിച്ചിരിക്കുന്നത്. റൂഫ് ഹോട്ടല്‍, ബുര്‍ജ് വിസ്റ്റക്ക് പിന്‍ഭാഗം, ബുര്‍ജ് വ്യൂസിന് അടുത്ത്, സബീല്‍ പാലസിന് സമീപം, വിദ റസിഡന്‍സിന് പിന്‍വശം എന്നിവിടങ്ങളിലാണ് ബാച്ചിലേഴ്സിന് പുതുവര്‍ഷാഘോഷങ്ങള്‍ കാണാന്‍ അവസരം ലഭിക്കുക.