സെയ്ഫ് അലിഖാനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി;പ്രതിക്ക് മൂന്ന് പേരുകള്‍: ഇന്ത്യയില്‍ താമസിച്ചത് വ്യാജ രേഖകളോടെ
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലദേശ് സ്വദേശിയെന്ന് പൊലീസ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) എന്നാണ് യഥാര്‍ഥ പേര്. വിജയ് ദാസ്, ബിജോയ് ദാസ് എന്നീ വ്യാജ പേരുകളിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത് എന്നാണ് മുംബൈ പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. പ്രതി ഇന്ത്യക്കാരനാണ് എന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല.
വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയില്‍ താമസിച്ചിരുന്നത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്. 5 മാസം മുമ്പും മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുംബൈയില്‍ വന്നുപോയിരുന്നു. മടങ്ങിപ്പോയശേഷം വീണ്ടും എത്തിയാണ് സെയ്ഫിന്റെ അതീവ സുരക്ഷയുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയത്.
ഹൗസ് കീപ്പിങ് ഏജന്‍സിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
ആകാശ് കൈലാഷ് കന്നോജിയ (31) എന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് ദുര്‍ഗിലെത്തി. ശനിയാഴ്ച മധ്യപ്രദേശില്‍ നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സെയ്ഫിന്റെ വീട്ടില്‍നിന്ന് അക്രമി പടികള്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റര്‍ പതിച്ചിരുന്നു.
പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെയും നിയോഗിച്ചു. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കടന്നു കൂടിയ പ്രതി സെയ്ഫ്അലിഖാനെ ആറ് തവണ കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിന് സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു.