Oman
അമീറാത്ത് അണക്കെട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന്
മസ്കത്ത്: അമീറാത്ത് വിലായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടിന്റെ ഉദ്ഘാടനം 10ന് നടക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു. അമീറാത്ത് വിലായത്തിലെ അല്‍ ജുഫൈനയിലാണ് വെള്ളപ്പൊക്കം തടയാനും ജലസംഭരണം ലക്ഷ്യമിട്ടുമുള്ള അണക്കെട്ട് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
കടുത്ത വെള്ളപ്പൊക്ക ഭീഷണി രാജ്യം പലപ്പോഴും നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം അണക്കെട്ടുകള്‍ നിര്‍മിച്ച് മലവെള്ളപ്പാച്ചില്‍ തടയാനും ഈ ജലം അണകെട്ടി രാജ്യത്തിന്റെ വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിരവധി ഡാമുകള്‍ ഒമാന്‍ പണികഴിപ്പിച്ചിരിക്കുന്നത്. മസ്കത്ത് ഗവര്‍ണറേറ്റില്‍ മാത്രം വാദി അദൈ അണക്കെട്ട്, വാദി അല്‍ ഖൂദ് അണക്കെട്ട് എന്നിവയും ഖുറിയത്ത് വിലായത്തില്‍ മജ്ലാസ്, ബൗഷര്‍ വിലായത്തിലെ അല്‍ അന്‍സാബ് രണ്ട്, മൂന്ന് എന്നിങ്ങനെ നിരവധി അണക്കെട്ടുകളാണ് ഈ ലക്ഷ്യത്തിനായി നിര്‍മിച്ചിരിക്കുന്നത്.