കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സംഘർഷാവസ്ഥ; പ്രതിഷേധ വേദി പൊളിച്ചുനീക്കി പൊലീസ്
ക്യാമ്പസ് ഉപരോക്കുമെന്ന് വിദ്യാർഥികൾ
കൊൽക്കത്ത: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) വീണ്ടും സംഘർഷാവസ്ഥ. പ്രതിഷേധിക്കുന്ന വിദ്യാർഥികൾ സ്ഥാപിച്ച താൽക്കാലിക സമരവേദി പൊലീസ് നീക്കം ചെയ്തതോടെയാണ് ക്യാമ്പസിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.
ശനിയാഴ്ച രാവിലെ വൻ പൊലീസ് സന്നാഹമാണ് സ്ഥാപനത്തിലെത്തിയത്. പ്രധാന കവാടത്തിന് മുന്നിൽ ഇരുമ്പ് ബാരിക്കേഡുകളും സ്ഥാപിച്ചു. സമരവേദി നീക്കം ചെയ്യുന്നതിനിടെ പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 27ന് ക്യാമ്പസിൽ നടന്ന പരിപാടിക്കിടെ ആർ.എസ്.എസ് അനുകൂല സംഘടനയിലെ അംഗങ്ങളും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ തങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഭരണകാര്യാലയത്തിന് മുന്നിൽ വിദ്യാർഥികൾ സമരവേദി സ്ഥാപിച്ചത്.
നവംബർ 19ന് സമരവേദി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയിരുന്നു. കോടതി ഇടപെടലിന്റെയും കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെയുമാണ് അനധികൃത നിർമാണം നീക്കം ചെയ്തതെന്ന് സ്ഥാപന അധികൃതർ വ്യക്തമാക്കി.
അതേസമയം, ക്യാമ്പസിന്റെ പ്രധാന കവാടം അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ വിദ്യാർഥികൾക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം.
വൈസ് ചാൻസലർ സന്തോഷ് അജ്മേരയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി വിദ്യാർഥികൾ സമരം തുടരുകയാണ്. വൈസ് ചാൻസലറെ ആക്രമിക്കുകയും ഓഫീസ് തകർക്കുകയും ചെയ്തെന്ന ആരോപണത്തെ തുടർന്ന് ഒക്ടോബർ മധ്യത്തിൽ ആറ് വിദ്യാർഥികളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ആരോപണങ്ങൾ സമരക്കാർ നിഷേധിച്ചു.
സംഘർഷത്തെ തുടർന്ന് സ്ഥാപനത്തിലെ അധ്യയന പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഡിസംബർ 11 വരെ അടച്ചിടൽ നീട്ടിയിട്ടുണ്ട്. പുതിയ പൊലീസ് നടപടിയോടെ ക്യാമ്പസിലെ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുകയാണ്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ പോരാട്ടം ശക്തമാകുന്നു; ഡി.എം.കെ ഉൾപ്പെടെ ഇന്ത്യ സഖ്യകക്ഷികളുടെ പിന്തുണ തേടി കോൺഗ്രസ്

ചെൽസിക്ക് വീണ്ടും തോൽവി; ഗിബ്സ്-വൈറ്റിന്റെ ഇരട്ടഗോൾ മികവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം

പോച്ചറ്റീനോയുടെ ഓൾഡ് ട്രാഫോർഡിലെ ആദ്യ മത്സരം ബ്രെന്റ്ഫോർഡിനെതിരെ; ചരിത്രക്കണക്കുകൾ യുണൈറ്റഡിന് അനുകൂലം

അമേരിക്കൻ അംബാസഡറെ പുറത്താക്കണം; കാനഡയിൽ പ്രതിഷേധം ശക്തം: പാർലമെന്റിൽ ഹർജി സമർപ്പിച്ചു

മെസിയുടെ പേരിൽ തട്ടിപ്പ് ആരോപണം; സ്റ്റേഡിയം നവീകരണത്തിന് പത്തുകോടി ആവശ്യപ്പെട്ട് കത്ത്, അബ്ദുറഹ്മാനെതിരെ രേഖകൾ പുറത്ത്
