Saturday, 28 November 2026 About Us · Contact Us

ഉത്തരാഖണ്ഡിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

Accident - ഉത്തരാഖണ്ഡിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ പൗരി ഗഢ്‌വാൾ ജില്ലയിൽ വാഹനം നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ റിഖ്നിഖാൽ മേഖലയിലെ കൽവാഡി ഗ്രാമത്തിന് സമീപമാണ് അപകടം.

12 പേർ സഞ്ചരിച്ചിരുന്ന ഈക്കോ വാഹനമാണ് ഏകദേശം 300 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരെല്ലാം ഭംഗൽവാഡ് ഗ്രാമവാസികളാണെന്നാണ് റിപ്പോർട്ട്.

അപകടവിവരം ലഭിച്ചയുടൻ പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്, നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

കോൺഗ്രസിലെ ആഭ്യന്തര തർക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്, നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

4 മണിക്കൂർ മുൻപ്
അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരിക്ക്

5 മണിക്കൂർ മുൻപ്
മാണ്ഡ്യയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം

മാണ്ഡ്യയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം

5 മണിക്കൂർ മുൻപ്
‘സ്റ്റാലിൻ എന്ന സവർക്കർ 2.0’; കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിൽ ഡി.എം.കെയെ പരിഹസിച്ച് വിജയ്‌യുടെ ടി.വി.കെ

‘സ്റ്റാലിൻ എന്ന സവർക്കർ 2.0’; കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിൽ ഡി.എം.കെയെ പരിഹസിച്ച് വിജയ്‌യുടെ ടി.വി.കെ

6 മണിക്കൂർ മുൻപ്
പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

6 മണിക്കൂർ മുൻപ്
ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

7 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ