അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു. 97 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
കുനാർ പ്രവിശ്യയിലെ അന്ദർ സെർ മേഖലയിലുള്ള മിഡിൽ സ്കൂളിന് സമീപത്തെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഖനന പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഉദയനിധി സ്റ്റാലിന്റെ ജന്മദിന ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രണ്ട് പേർ മരിച്ചു: ഒരാൾക്ക് ഗുരുതര പരുക്ക്

കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി കാണുന്നില്ല; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

സിനിമാ ബഹിഷ്കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴി

കോട്ടയത്ത് നിർമാണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി
