
ദുബായ്: വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന്റെ ഭാഗമായി പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വ്യക്തമാക്കി. ഗവണ്‍മെന്റ് സമ്മിറ്റിന്റെ പന്ത്രണ്ടാമത് എഡിഷന്‍ പിന്തുണയായാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി ഡി ആര്‍ എഫ് എ അധികൃതര്‍ വ്യക്തമാക്കി.
യുഎഇ ആതിഥ്യമരുളുന്ന രാജ്യാന്തര പരിപാടിയെക്കുറിച്ച് രാജ്യത്തെത്തുന്ന സന്ദര്‍ശകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതെന്നും വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് എല്ലാം ഈ സ്റ്റാമ്പാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കുന്നത് എന്നും ജിഡിആര്‍ എഫ്എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകരായി എത്തുന്നവരുടെ പാസ്‌പോര്‍ട്ടുകളില്‍ പുതിയ സ്റ്റാമ്പ് പതിച്ചു തുടങ്ങിയത്.