National

ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക​ര​സേ​ന, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തുടങ്ങി​യ​വരുടെ നേതൃത്വത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പുരോ​ഗമിക്കുകയാണ്.

നാ​ഗ​ർ​കു​ർ​ണൂ​ലെ അം​റ​ബാ​ദി​ൽ ശ്രീ​ശൈ​ലം ലെ​ഫ്റ്റ് ബാ​ങ്ക് ക​നാ​ൽ (എ​സ്എ​ൽ​ബി​സി) പ​ദ്ധ​തി​ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് എ​ൻ​ജീ​നി​യ​ർ​മാ​രും ര​ണ്ട് മെ​ഷി​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​രും നാ​ല് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് കു​ടു​ങ്ങി​യ​ത്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു.

ഗുര്‍ജിത് സിങ്(പഞ്ചാബ്), സന്നിത് സിങ്(ജമ്മു കശ്‌മീര്‍), ശ്രീനിവാസലു, മനോജ് റുബേന(ഉത്തര്‍പ്രദേശ്), സന്ദീപ്, സന്തോഷ്, ജത്‌ക ഹീരന്‍(ജാര്‍ഖണ്ഡ്) എന്നിവരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്.പതിമൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണിത്.ചിലര്‍ക്ക് പരിക്കുണ്ടെന്ന് സൂചിപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്

https://x.com/ANI/status/1893493891191460194

മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യെ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!