
മസ്കത്ത്: മാസപ്പിറവി ഇന്നലെ വൈകിട്ട് ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഒമാനില്‍ റമദാന് ഒന്നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
റമദാനുള്ള ഒരുക്കങ്ങള്‍ ഒമാനില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മതകാര്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി അതിവിപുലമായ സംവിധാനങ്ങളും ഒരുക്കിയിരുന്നു.