തുർക്കി നാവിക കപ്പൽ കറാച്ചിയിൽ; അതിർത്തിയിൽ ജാഗ്രത വർധിപ്പിച്ച് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് തിരിച്ചടി നൽകുകയെന്നത് പ്രതിരോധ മന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു
അതേസമയം തുർക്കി നാവിക കപ്പൽ കറാച്ചി തീരത്ത് എത്തി. സൗഹൃദ സന്ദർശനമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. നേരത്തെ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തു വന്നിരുന്നു. പാക്കിസ്ഥാൻ സൈനിക നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്
സൈന്യം ബങ്കറുകൾ സജ്ജമാക്കി. വ്യോമസേന സൈനികശേഷി വർധിപ്പിച്ചു. റഷ്യൻ നിർമിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എയർ ചീഫ് മാർഷൽ കൂടിക്കാഴ്ച നടത്തി. കര, നാവിക സേനകളും സജ്ജമായിട്ടുണ്ട്..