National
പ്രസാദത്തെ ചൊല്ലി തർക്കം; ഡൽഹിയിൽ ക്ഷേത്രം ജീവനക്കാരനെ മൂന്നംഗ സംഘം തല്ലിക്കൊന്നു

പ്രസാദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. ഡൽഹി കൽക്കാജിയിലാണ് സംഭവം. കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരൻ യോഗേന്ദ്ര സിംഗിനെയാണ് മൂന്ന് യുവാക്കൾ ചേർന്ന് അടിച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. ക്ഷേത്ര ജീവനക്കാരൻ നിലത്ത് കിടക്കുന്നതും മൂന്ന് പേർ വടി കൊണ്ട് തുടർച്ചയായി മർദിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദർശനം കഴിഞ്ഞ് പ്രതികൾ പ്രസാദത്തിനായി ക്ഷേത്ര ജീവനക്കാരനെ സമീപിച്ചതോടെയാണ് തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും. യുപി ഹർദോയി നിവാസിയാണ് കൊല്ലപ്പെട്ട 39കാരനായ യോഗേന്ദ്ര സിംഗ്. കഴിഞ്ഞ 15 വർഷമായി കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.