National

സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് കോട്ടയം സ്വദേശി മരിച്ചു

ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളി മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു(45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സൂറത്തിലെത്തിയതായിരുന്നു. ഹോട്ടലിൽ ചെക്കിൻ ചെയ്ത ശേഷം ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്‌

Related Articles

Back to top button