റേസര്‍ 50 ഫ്ളിപ് മൊബൈല്‍ ഫോണിന് 15,000 രൂപയുടെ ഞെട്ടിക്കുന്ന കുറവു വരുത്തി മോട്ടറോള
മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ തങ്ങള്‍ക്കിടയിലെ മത്സരം കുടപ്പിച്ചിരിക്കേ ഒറ്റയടിക്ക് തങ്ങളുടെ ഫോണിന് 15,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് മോട്ടറോള. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോട്ടറോളയുടെ റേസര്‍ 50 ഫ്ളിപ് സ്മാര്‍ട്ട് ഫോണിനാണ് നിലവിലെ വിലയായ 64,999ല്‍നിന്നും 49,999 രൂപയിലേക്കു കുത്തനെ കുറച്ചിരിക്കുന്നത്.
ഈ മാസം 20നാവും ഫോണ്‍ വില്പനക്കായി എത്തുകയെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 5,000 രൂപയുടെ ഫ്ളാറ്റ് ഉത്സവക്കിഴിവും 10,000 രൂപയുടെ തല്‍ക്ഷണ ബാങ്ക് കിഴിവും ചേരുന്നതോടെയാണ് വിലയില്‍ ഇത്രയും വലിയ തുകയുടെ കുറവ് ഉണ്ടാവുന്നത്. ആമസോണിലും റീട്ടെയില്‍ സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് ഈ കിടിലന്‍ ഫോണ്‍ ബുക്കു ചെയ്യാവുന്നതാണ്.
ഫ്ളിപ് സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണാണിത്. ഈ സെഗ്മെന്റിലെ ഏറ്റവും വലിയ എക്സ്റ്റേണല്‍ ഡിസ്പ്ലേയായ 3.6 ഇഞ്ചാണ് ഇതിന്റെ ഹൈലൈറ്റ്.
ഗൂഗിളിന്റെ ജെമിനി എഐ ടിയര്‍ഡ്രോപ്പ് ഹിഞ്ച് എന്നിവയ്ക്കൊപ്പം 50 എംപി ക്യാമറയും ഇതിന്റെ സവിശേഷതയാണ്.
ഷാര്‍പ് ക്ലാരിറ്റിക്കായി തല്‍ക്ഷണ ഓള്-പിക്സല്‍ ഫോക്കസ്, ഐപിഎക്സ്8 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയിഡ് 14, ഔട്ടര്‍ യൂണിറ്റില്‍ 50 എംപി ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, സെല്‍ഫിക്കും വീഡിയോ ചാറ്റിങ്ങിനുമായി ഉള്ളില്‍ 32 എംപി ക്യാമറ, 4,200 എംഎഎച്ച് ബാറ്ററി ബാക്കപ്പ്, 15 വാട്ട്സ് വയര്‍ലെസ് ചാര്‍ജര്‍, ഡ്യൂവല്‍ സിം, ഇരട്ട ഡോള്‍ബി അറ്റ്മോസ് സ്റ്റീരിയോ എന്നിവയെല്ലാമായി 5ജി ആയാണ് ഈ ഫോണ്‍ എത്തുന്നത്.
ആഗോള തലത്തില്‍ കഴിഞ്ഞ ജൂണിലാണ് മോട്ടറോള തങ്ങളുടെ പുതിയ താരത്തെ വിപണിയില്‍ എത്തിച്ചത്.