Abudhabi

അബുദാബി രാജ്യാന്തര പുസ്തകമേള: 99 ശതമാനം പവലിയനുകളും ബുക്ക് ചെയ്യപ്പെട്ടതായി എഎല്‍സി

അബുദാബി: ജനുവരി 24ന് ആരംഭിക്കുന്ന അബുദാബി രാജ്യാന്തര പുസ്തകമേളയുമായി ബന്ധപ്പെട്ട് 99 ശതമാനം പവലിയനുകളും ബുക്ക് ചെയ്യപ്പെട്ടതായി അബുദാബി അറബിക് ലാങ്കേജ് സെന്റര്‍(എഎല്‍സി) വെളിപ്പെടുത്തി. പ്രദേശികവും രാജ്യാന്തരവുമായ പബ്ലിഷേഴ്‌സിന്റെ മേളയോടുള്ള താല്‍പര്യമാണ് ഇതില്‍നിന്നും ബോധ്യപ്പെടുന്നത്.

34ാമത് എഡിഷന്‍ പുസ്തകമേളയാണ് 2025 ഏപ്രില്‍ 26 മുതല്‍ മെയ് അഞ്ചുവരെ നടക്കുക. ജനുവരി 24 വരെയാണ് രജിസ്‌ട്രേഷന്‍ ലഭിക്കുക. അവസാന തിയതിക്കു മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സംഘാടകരായ അബുദാബി ഇന്റെര്‍നാഷ്ണല്‍ ബുക്ക് ഫെയര്‍(എഡിഐബിഎഫ്) നേരത്തെ പബ്ലിഷിങ് കമ്പനികളോടും സ്ഥാനപങ്ങളോടുമെല്ലാം അഭ്യര്‍ഥിച്ചിരുന്നു.

ജൂലൈ 29ന് ആയിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായത്. ഒക്ടോബര്‍ 31ന് മുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് എഎല്‍സി 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്തിരുന്നു. 79 ശതമാനം പബ്ലിഷിങ് കമ്പനികളും ഈ കാലയളവിനുള്ളില്‍ ബുക്കിങ് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. 90 രാജ്യങ്ങളില്‍നിന്നായി 1,350 പബ്ലിഷിങ് ഹൗസുകളാണ് ഇത്തവണത്തെ പുസ്തകമേളയില്‍ പങ്കെടുക്കുക.

Back to top button
error: Content is protected !!