National

മഹാരാഷ്ട്രയിൽ ബസും കാറും കൂട്ടിയിടിച്ചു, പിന്നാലെ എത്തിയ ട്രാവലർ കാറിലും ഇടിച്ചു; 5 മരണം 25 പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ബുൽദാനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ കാർ ഇടിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ എത്തിയ ട്രാവലർ വാൻ കാറിലും ഇടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രാവലറും കാറും മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ട്രാവലറിലും കാറിലും സഞ്ചരിച്ചവരാണ് മരിച്ച അഞ്ച് പേരും.

പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button
error: Content is protected !!