എന്തിനാണ് മാപ്പ് പറയുന്നത്; മോദിക്ക് മണിപ്പൂരില്‍ ഒന്ന് പോയിക്കൂടെ; മണിപ്പൂര്‍ വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസ്
മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ മാപ്പപേക്ഷയില്‍ ജയറാം രമേശ്
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബീരേന്‍ സിംഗ് നടത്തിയ മാപ്പപേക്ഷയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. എന്തിനാണ് താങ്കള്‍ മാപ്പ് പറയുന്നതെന്നും ലോകം മുഴുവനും ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്ന് മണിപ്പൂര് വരെ പോയിക്കൂടെയെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. എക്‌സിലൂടെയാണ് രമേശിന്റെ വിമര്‍ശനം.
രാജ്യത്തും വിദേശത്തുമായി ചുറ്റിക്കറങ്ങുന്ന മോദിക്ക് എന്തുകൊണ്ട് ഇത്രയും വലിയ കലാപമുണ്ടായിട്ടും മണിപ്പൂര്‍ സന്ദര്‍ശിക്കാനോ ജനങ്ങളെ അഭിസംബോധന ചെയ്യാനോ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് അദ്ദേഹം ബീരേന്‍ സിങ്ങിനെപ്പോലെ ക്ഷമാപണം നടത്താത്തതെന്നും ജയറാം രമേശ് ചോദിച്ചു.
മണിപ്പൂരില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് ചൊവ്വാഴ്ച രംഗത്തുവന്നിരുന്നു. സംഭവിച്ചത് സംഭവിച്ചു. ഞാന്‍ വലിയ ദുഃഖത്തിലാണ്. എല്ലാം മറക്കണം. അടുത്ത വര്‍ഷം തന്നെ സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരും. നമുക്കൊരുമിച്ച് മണിപ്പൂരില്‍ സമാധാനം വീണ്ടെടുക്കാമെന്നും ബീരേന്‍ സിങ് പറഞ്ഞിരുന്നു.