National

സവർക്കർക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ സമൻസ്

വിഡി സവർക്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ സമൻസ്. സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങളിലാണ് കേസ്. അഭിഭാഷകനായ നൃപേന്ദ്ര പാണഅധെയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്

കൊളോണിയൽ ഗവൺമെന്റിൽ നിന്ന് പെൻഷൻ വാങ്ങിയ ഒരു ബ്രിട്ടീഷ് സേവകനെന്നാണ് സവർക്കറെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. തന്റെ പരാമർശങ്ങളിലൂടെ രാഹുൽ ഗാന്ധി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു

സമൂഹത്തിൽ വിദ്വേഷം പരത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്. ഇതോടൊപ്പം മുൻകൂട്ടി തയ്യാറാക്കിയ പത്രക്കുറിപ്പുകളും വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്തു. സവർക്കറെ അപകീർത്തിപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നതിന് തെളിവാണെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!